ന്യൂഡൽഹി: ഇന്ത്യയിലെ മെഡിക്കൽ ഓക്സിജൻ ഉൽപാദനം വർധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കൽ ഓക്സിജൻ ഉൽപാദനം പത്തിരട്ടിയാണ് വർധിച്ചത്. സാധാരണ 900 മെട്രിക് ടൺ ഓക്സിജനാണ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതെങ്കിൽ അത് 9000 ടണ്ണായി വർധിച്ചുവെന്ന് മോദി പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സർവശക്തിയുമെടുത്ത് കോവിഡിനെതിരെ പോരാടുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻകീബാത്തിൽ സംസാരിക്കുേമ്പാഴാണ് മോദിയുടെ പ്രസ്താവന.
രണ്ടാം മോദി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്നവേളയിലാണ് നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത്. കഴിഞ്ഞ ഏഴ് വർഷവും ആത്മസമർപ്പണത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.