ദാവോസ്: ആഗോള വ്യവസായങ്ങൾക്ക് ഇന്ത്യയിലെ സാധ്യതകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ചു. അത്താഴത്തിനു മുമ്പ് ‘ഇന്ത്യ മീൻസ് ബിസിനസ്’ എന്ന ടാഗ് ലൈനോടെ നടന്ന വട്ടമേശ സമ്മേളനത്തിലാണ് ആഗോള വ്യവസായങ്ങളുടെ സാധ്യതകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യയുടെ വളർച്ച ഘട്ടങ്ങളും അദ്ദേഹം വിവരിച്ചു.
ലോക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കാൻ തിങ്കളാഴ്ച വൈകീട്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസിലെത്തിയിരുന്നു. വിജയ് ഗോഖലെ, ജയ് ശങ്കർ, രമേഷ് അഭിഷേക് തുടങ്ങി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
40 ആഗോള കമ്പനികളിെല ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർമാരും 20 ഇന്ത്യൻ കമ്പനികളിലെ ഒാഫീസർമാരും വട്ടമേശ സമ്മേളനത്തിൽ പെങ്കടുത്തു.
സമ്മേളനത്തിനു മുമ്പ് സ്വിസ് പ്രസിഡൻറ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തിയ മോദി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി.
മോദി ഇന്ന് ലോക സാമ്പത്തിക ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തും. 20 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.