Posted On
date_range Updated On
date_range ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 2300 വരെയായി ഉയരാമെന്ന് പഠന റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിദിന മരണം 2300 വരെയായി ഉയരാമെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് കോവിഡ്-19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്സാണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയാണ് ഇത്രയും മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യുക.
ഇന്ത്യയുടെ ടയർ 2,3 നഗരങ്ങളിലാണ് കോവിഡ് രൂക്ഷമായി തുടരുക. 20ഓളം ജില്ലകളിൽ മാത്രമാവും കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്‍റെ ആദ്യ തരംഗത്തിൽ ഇത് നാൽപ്പതോളം ജില്ലകളിലാണ്.
ഇന്ത്യയിൽ നിലവിൽ 700ഓളം പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇത് വൻതോതിൽ ഉയരുമെന്നാണ് ലാൻസെറ്റ് പഠന റിപ്പോർട്ടിൽ പറയുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.