ഇന്ത്യയും ജപ്പാനും 12 കരാറുകളില്‍ ഒപ്പിടും

ടോക്യോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ടോക്യോവില്‍ 12 പ്രധാന ഉടമ്പടികളില്‍ ഒപ്പു വെക്കും. നിര്‍ണായകമായ ആണവക്കരാറും നിലവില്‍വന്നേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സുരക്ഷ, വാണിജ്യം, നിക്ഷേപം, നൈപുണ്യ-അടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കം നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തും. രണ്ടുദിവസം നീളുന്ന ഒൗദ്യോഗിക പരിപാടിയില്‍ ജപ്പാന്‍ വ്യവസായ നേതാക്കളെ മോദി അഭിസംബോധന ചെയ്യും.

പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ആബെയുമായുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള മുഴുവന്‍ സാധ്യതകളും മുന്നോട്ടുവെക്കാന്‍ ഉദ്ദേശിക്കുന്നതായി ടോക്യോവിലേക്ക് പുറപ്പെടുന്നതിനുമുമ്പ് മോദി പറഞ്ഞിരുന്നു.

ആണവക്കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇരുഭാഗത്തുനിന്നും അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വൃത്തങ്ങള്‍ പറഞ്ഞു. ഇരു രാജ്യങ്ങളും ഉടമ്പടിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ആഭ്യന്തര നിയമ-സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

Tags:    
News Summary - India-japan annual summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.