Posted On
date_range Updated On
date_range അന്താരാഷ്ട്ര വിമാനവിലക്ക് വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള അന്താരാഷ്ട്ര വിമാന വിലക്ക് വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം. മെയ് 31 വരെയാണ് വിലക്കുണ്ടാവുക. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി.
കാർഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്. 28 രാജ്യങ്ങളുമായി ഇന്ത്യക്ക് എയർ ബബിൾ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെടില്ല.
അതേസമയം, ഇന്ത്യയിൽ കോവിഡ് രണ്ടാം വ്യാപനമുണ്ടായതോടെ പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ 3.85 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.