Posted On
date_range Updated On
date_range രാജ്യത്ത് 92,605 പേർക്ക്കൂടി കോവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു
ന്യൂഡൽഹി: 24 മണിക്കൂറിൽ രാജ്യത്ത് 92,605 കോവിഡ് രോഗികൾകൂടി. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു, 54,00,620.
വൈറസ് ബാധയേറ്റ് ചികിത്സയിലുണ്ടായിരുന്ന 1,133 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണം 86,752 ആയി.
നിലവിൽ 10,10,824 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 8,944 രോഗികളുടെ നില ഗുരുതരമാണ്. അതേസമയം, 43,03,044 പേർ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്.
12,06,806 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.