ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 853 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 4,00,312 ആയി. മരണസംഖ്യ നാല് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 6.05 ലക്ഷം മരണം സംഭവിച്ച യു.എസും 5.2 ലക്ഷം മരണം സംഭവിച്ച ബ്രസീലുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
46,617 പുതിയ കേസുകളും 59,384 രോഗമുക്തിയുമാണ് 24 മണിക്കൂറിനിടെയുണ്ടായത്. 12,868 കേസുകളുമായി കേരളം തന്നെയാണ് പ്രതിദിന രോഗികളുടെ പട്ടികയില്‍ മുന്നില്‍. മഹാരാഷ്ട്ര-9195, തമിഴ്‌നാട്-4481, ആന്ധ്ര പ്രദേശ് -3841, കര്‍ണാടക-3203 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഇന്നലത്തെ ആകെ രോഗികളുടെ 27 ശതമാനവും കേരളത്തിലാണ്.
രാജ്യത്തെ ആകെ കേസുകള്‍ 3,04,58,251 ആയി. 5,09,637 പേരാണ് ചികിത്സയില്‍ തുടരുന്നത്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇന്നലെ 42,64,123 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ആകെ വാക്‌സിന്‍ ഡോസ് 34 കോടിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.