Posted On
date_range Updated On
date_range രാജ്യത്ത് 24 മണിക്കൂറിനിടെ 3545 കോവിഡ് കേസുകൾ; 27 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3545 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,94,938 ആയി. നിലവില്‍ 19,688 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 27 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,002 ആയി.
ആകെ രോഗബാധിതരുടെ 0.05 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രോഗമുക്തി നിരക്ക് 98.74 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.76 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവുമാണ്. മരണനിരക്ക് 1.22 ശതമാനമാണ്.
രാജ്യത്ത് ആകെ 189.81 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.