Posted On
date_range Updated On
date_range അടങ്ങാതെ കോവിഡ്; രോഗികൾ 3 ലക്ഷം കവിഞ്ഞു
ന്യൂഡൽഹി: ആശങ്കക്ക് വിരാമമില്ലാതെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,05,613 ആയി. രോഗം ബാധിച്ചവരിൽ 150,161 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 8,944 പേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. യു.എസിലാണ് ഏറ്റവും കൂടുതൽ പേർ ഗുരുതരാവസ്ഥയിലുള്ളത്.
അതേസമയം, 24 മണിക്കൂറിനിടെ 3493 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.