Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തിയതായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഒറ്റദിവസം ഒമ്പതുലക്ഷത്തോളം പേരിൽ പരിശോധന നടത്തിയതായി മന്ത്രാലയം അറിയിച്ചു. 8,99,864 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ 3,09,41,264 പരിശോധനകൾ നടത്തി.
പരിശോധനയിൽ 8.81 ശതമാനമാണ് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത. കഴിഞ്ഞ ആഴ്ച ഇത് 8.84 ശതമാനമായിരുന്നു. 73.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.92 ശതമാനവും. അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.