സമാധാനമാണ്​ ഇന്ത്യ ആഗ്രഹിക്കുന്നത്​, പ്രകോപനം തുടർന്നാൽ തിരിച്ചടിക്കും -പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ സമാധാനമാണ്​ ആഗ്രഹിക്കുന്നതെന്നും പ്രകോപനം തുടർന്നാൽ ഉചിതമായ തിരിച്ചടി നൽകുമെന്നും​ പ്രധാനമന്ത്രി ​നരേന്ദ്രമോദി. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ചൈനയുമായുണ്ടായ ഏറ്റു​മു​ട്ട​ലി​ൽ​ ഒ​രു കേ​ണ​ൽ അ​ട​ക്കം 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വരിച്ചതിന്​ പിന്നാലെയാണ്​ പ്രധാനമ​ന്ത്രിയുടെ പ്രതികരണം. 

മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈന്യത്തി​​​െൻറ ധീരതയിൽ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനം തുടർന്നാൽ ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക്​ കഴിയും -പ്രധാനമന്ത്രി പറഞ്ഞു. സൈനികർ വീരമൃത്യു വരിച്ചതിൽ പ്രധാനമന്ത്രി അനുശോചിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുന്നു. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തി​​​െൻറ ഐക്യവും പരമാധികാരവും ഏറ്റവും പ്രധാനമാണ്. വെല്ലുവിളി ഉയർന്ന സന്ദർഭങ്ങളിൽ അവയെ നേരിടാനുള്ള ശക്തിയും കഴിവുകളും രാജ്യത്തിനുണ്ട്​​. ത്യാഗവും ഒത്തുതീർപ്പുമാണ്​ രാജ്യത്തി​​​െൻറ ദേശീയ സ്വഭാവം. അതിനൊപ്പം ​ൈധര്യവും കരുത്തും​ ഉൾപ്പെട്ടതാണത്​​’ പ്രധാനമന്ത്രി പറഞ്ഞു. 

അതിർത്തിയിലെ സ്​ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്​. ​വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചുമണിക്ക്​ വിഡിയോ കോൺഫറൻസ്​ വഴി എല്ലാ രാഷ്​ട്രീയ പാർട്ടികളുടെയും പ്രസിഡൻറുമാരായി സംവദിക്കുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. 
 

LATEST VIDEO

Full View

Tags:    
News Summary - India Can Give Fitting Reply When Provoked Narendramodi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.