രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 2003 മരണം, രോഗികൾ 10,000ത്തിലേറെ

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിന​ുള്ളിൽ 2003 പേർ മരണത്തിന്​ കീഴടങ്ങി. 10,974 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 11,903 ആയി. കേന്ദ്ര ആരോഗ്യ​ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണിത്​.

3,54,065 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,86,935 പേർക്ക്​ രോഗം ഭേദമായി. 1,55,227 പേർ ചികിത്സയിലാണ്​. 

മഹാരാഷ്​ട്രയെയാണ്​ കോവിഡ്​ രൂക്ഷമായി ബാധിച്ചത്​. 5,537 പേരാണ്​ ഇവിടെ രോഗം ബാധിച്ച്​ മരിച്ചത്​. ഇതിൽ 3,167 മരണം മുംബൈയിലാണ്​.

LATEST VIDEO

Full View

Tags:    
News Summary - in india 2003 deaths and 10,974 new COVID19 cases in the last 24 hours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.