നിർബന്ധിത മതപരിവർത്തനം ആരോപിച്ച്​ കോടതിയിലെ വിവാഹം തടഞ്ഞ്​ കർണിസേന പ്രവർത്തകർ

ലഖ്​നോ: ലവ് ​ജിഹാദ്​, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് കോടതിയിൽ നടന്ന​ യുവതിയുടെ വിവാഹം തടഞ്ഞ്​ കർണി സേന പ്രവർത്തകർ. വിവാഹം തടഞ്ഞശേഷം യുവതിയെ പ്ര​ാദേശിക പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ബുധനാഴ്ചയാണ്​​ സംഭവം.

​േകാട്ട്​വാലി പൊലീസ് സ്​റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പിന്നീട്​ ബന്ധുക്കൾക്ക്​ കൈമാറി. 'പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്‍റെ പരാതിയിൽ കേസ്​ രജിസ്റ്റർ ചെയ്​തു. പെൺകുട്ടിയു​െട മൊഴി രേഖപ്പെടുത്തിയ ശേഷം ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ മൊഴിയു​െട അടിസ്​ഥാനത്തിലാണ്​ പിന്നീട്​ നടപടി സ്വീകരിക്കുക' -ബല്ലിയ പൊലീസ്​ സൂപ്രണ്ട്​ പറഞ്ഞു.

അനധികൃത മതപരിവർത്തനം നടക്കുന്നുണ്ടെന്ന്​ ആരോപിച്ച്​ ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ അത്തര​ത്തിലൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിലർ മതപരിവർത്തനം ആരോപിച്ച്​ യുവതിയെ പ്രദേശിക പൊലീസ്​ സ്​റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ 24കാരനായ ദിൽഷാദ്​ സിദ്ദിഖിയുമായി വിവാഹം കഴിച്ചതായി യുവതി​ പറയു​േമ്പാൾ കർണി സേന പ്രവർത്തകർ യുവതിയെ പരിഹസിക്കുന്നത്​ വിഡിയോയിൽ കാണാം.

'എന്താണ്​ നിന്‍റെ പേര്​? ജാതി എന്താണ്​? അവൻ ഏതു ജാതിയിൽ പ്പെടുന്നു? അവൻ മുസ്​ലിമാണോ? എന്തിനാണ്​ നിങ്ങൾ അവനെ വിവാഹം ചെയ്​തത്​?' - യുവതിയോട്​ ഒരു​ കർണിസേന പ്രവർത്തകൻ ചോദിക്കുന്നത്​ കേൾക്കാം.

ഇതിന്​ മറുപടിയായി താൻ ദലിത്​ വിഭാഗത്തിൽപ്പെട്ടതാണെന്നും പ്രായപൂർത്തിയായതാണെന്നും പൂർണസമ്മതത്തോടെയാണ്​ വിവാഹമെന്നും യുവതി പറയുന്നത്​ കേൾക്കാം.

യുവാവ്​ സിദ്ദീഖിയെയും ഇവർ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്​. ബഹളത്തെ തുടർന്ന്​ ഇയാൾ കോടതി പരിസരത്തുനിന്ന്​ ഓടിരക്ഷപ്പെട്ടുവെന്നാണ്​ വിവരം.

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സിദ്ദീഖിയുടെ പേരിൽ പൊലീസ്​ കേസെടുത്തു. രണ്ടു ദിവസമായി യുവതി വീട്ടിലെത്തിയിട്ടില്ലെന്നും സിദ്ദീഖിയും സഹായികളും ചേർന്ന്​ തട്ടികൊണ്ടുപോയി വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നായിരുന്നു പരാതി. 

Tags:    
News Summary - In UP Interfaith marriage stopped, woman forced to leave court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.