കാഴ്​ച പരിമിതൻ 13കാരിയായ അനന്തരവളെ പീഡിപ്പിച്ച്​ ഗർഭിണിയാക്കി

ഹൈദരാബാദ്​: 13 വയസുകാരിയായ അനന്തരവളെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ കാഴ്​ച പരിമിതനായയാളെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

പെൺകുട്ടി വയറുവേദനയാണെന്ന്​ പരാതിപ്പെട്ടതിനെ തുടർന്ന്​ നടത്തിയ വൈദ്യപരിശോധനയിലാണ്​ പീഡന വിവരം പുറത്ത്​ അറിഞ്ഞത്​. വൈദ്യപരിശോധനയിൽ കുട്ടി അഞ്ച്​ മാസം ഗർഭിണിയാണെന്ന്​ കണ്ടെത്തി.

അമ്മാവൻ ആറ്​ മാസത്തിനിടെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി അവൾ മാതാവിനോട്​ തുറന്നു പറഞ്ഞു. ഇതിന്​ പിന്നാലെയാണ്​ മാതാപിതാക്കൾ ജഗദ്​ഗിരിഗുട്ട പൊലീസ്​ സ്​റ്റേഷനിലെത്തി പ്രതിക്കെതിരെ പരാതി നൽകിയത്​.

ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം), പോക്​സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. 

Tags:    
News Summary - in Telangana Visually-challenged man rapes impregnated 13-year-old niece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.