ജാതി മാറി വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തിയ എസ്​.ഐയും സഹോദരനും അറസ്റ്റിൽ

ഗുഡ്​ഗാവ്​: ജാതിമാറി വിവാഹം കഴിച്ചതിന്​ മകളെ കൊലപ്പെടുത്തിയ റെയിൽവേ പൊലീസ്​ എസ്​.ഐയും സഹോദരനും അറസ്റ്റിൽ. ഫരീദാബാദ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം.

ജാതി മാറി പ്രണയിച്ച്​ വിവാഹം കഴിച്ചതിന്‍റെ പേരിൽ 25 വയസായ മകൾ കോമളിനെ ഇരുവരും ചേർന്ന്​ കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്​ച 25കാരിയുടെ ഭർത്താവ്​ സാഗർ പൊലീസ്​ സ്​റ്റേഷനിൽ പരാതിയുമായെത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

സ്വകാര്യകമ്പനിയിലെ ഇലക്​ട്രിക്കൽ എൻജിനീയറാണ്​ സാഗർ. സാഗറും കോമളും പ്രണയത്തിലായിരുന്നു. വ്യത്യസ്​ത ജാതിയായതിനാൽ വീട്ടുകാർ വിവാഹത്തിന്​ സമ്മതിച്ചിരുന്നില്ല. തുടർന്ന്​ ഇരുവരും ഫെബ്രുവരി എട്ടിന്​ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ​േകാമളിന്‍റെ വീട്ടിൽനിന്ന്​ ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ഇരുവരും കോടതിയെ സമീപിച്ചിരുന്നു. കോടതി ഇരുവർക്കും സംരക്ഷണം ഉറപ്പുനൽകുകയും ചെയ്​തിരുന്നു.

പിന്നീട് കോമളിന്‍റെ കുടുംബം ദമ്പതികളെ സമീപിക്കുകയും ഇരുവരുടെയും ബന്ധം അംഗീകരിച്ചതായി അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന്​ ഫെബ്രുവരി 19ന്​ ഇരുവരുടെയും വിവാഹ നിശ്ചയം നടത്തുകയും കോമളിനെ വീട്ടിലേക്ക്​ മടക്കികൊണ്ടുപോകുകയുമായിരുന്നു.

എന്നാൽ വ്യാഴാഴ്ച ​സാഗറിനെ​ കോമളിന്‍റെ സുഹൃത്ത്​ ഫോൺ ചെയ്​ത്​ ​കോമൾ മരിച്ചതായി അറിയിക്കുകയായിരുന്നു​. കോമൾ ആത്മഹത്യ ചെയ്​തുവെന്നും അവളുടെ കുടുംബം മൃതദേഹം സംസ്​കരിച്ചുവെന്നുമായിരുന്നു സന്ദേശം. സാഗറിന്‍റെ കുടുംബം പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴും ഇതുതന്നെയായിരുന്നു മറുപടി.

ഇതോടെ സാഗറും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. കോമളിനെ പിതാവിന്‍റെ സഹോദരൻ കഴുത്തുഞെരിച്ച്​ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്​കരിച്ചെന്ന്​ ഇൻസ്​പെക്​ടർ സുധീപ്​ സിങ്​ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ്​ സോഹൻപാൽ, ബന്ധു ശിവ്​കുമാർ എന്നി​വരെ പൊലീസ്​ വെള്ളിയാഴ്ച അറസ്റ്റ്​ ​െചയ്​തു. 

Tags:    
News Summary - In Faridabad sub inspector and brother arrested for killing daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.