ആറുമണിക്കൂർ കാത്തിരുന്നിട്ടും പ്രവേശനം ലഭിച്ചില്ല; ബംഗളൂരുവിലെ ആശുപത്രി വരാന്തയിൽ 27കാരന്​ ദാരുണാന്ത്യം ​

ബംഗളൂരു: ആറുമണിക്കൂർ കാത്തിരുന്നിട്ടും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ ബംഗളൂരുവിൽ 27കാരന്​ ദാരുണാന്ത്യം. ഹാൽദനഹള്ളി സ്വദേശിയും ഡ്രൈവറുമായ നാ​േഗഷാണ്​ മരിച്ചത്​.

പനിയെ തുടർന്ന്​ ചൊവ്വാഴ്​ച രാവിലെ 10 മണിയോടെ ആനെകാൽ ആശുപത്രി​യിലെത്തുകയായിരുന്നു നാഗേഷ്​. ആന്‍റിജൻ പരിശോധനയിലും ആർ.ടി.പി.സി.ആർ പരിശോധനയിലു​ം കോവിഡ്​ സ്ഥിരീകരിച്ചു.

ശ്വാസ തടസവും നേരിടുന്നുണ്ടായിരുന്നു. പ്രവേശനത്തിനായി ആറുമണിക്കൂ​േറാളം നാഗേഷ്​ ആശുപത്രി വരാന്തയിൽ കാത്തിരുന്നു. എന്നാൽ ഓക്​സിജൻ അളവ്​ ശരീരത്തിൽ ക്രമാതീതമായി താഴ്​ന്നതിനെ തുടർന്ന്​ ജീവൻ നഷ്​ടമാകുകയായിരുന്നു. 

Tags:    
News Summary - In Bengaluru After 6-hr wait, driver, 27, dies outside hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.