Posted On
date_range Updated On
date_range അസമിൽ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി
ഗുവാഹതി: സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന കരി നിയമമായ അഫ്സ്പക്ക് സംസ്ഥാനത്ത് ആറു മാസം കൂടി പ്രാബല്യം നൽകി അസം സർക്കാർ.
ഫെബ്രുവരി 28 മുതൽ നിയമത്തിന് പ്രാബല്യമുണ്ടാകുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ അസം സർക്കാർ വ്യക്തമാക്കി. മുൻകൂർ വാറന്റില്ലാതെ എവിടെയും പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നൽകുന്ന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അസം സർക്കാറിന്റെ നടപടി.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സംഘർഷം നിലനിൽക്കുന്ന പ്രദേശമെന്ന നിലയിലാണ് അഫ്സ്പ നിലനിർത്തുന്നതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.