ഇസ്ലാമാബാദ്: കശ്മീരടക്കം ഇന്ത്യക്കും പാകിസ്താനുമിടയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് മേഖലയിൽ സ്ഥായിയായ സമാധാനവും സ്ഥിരതയും നിലനിൽക്കണമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളുമായി സമാധാനപരമായ സഹകരണമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്.
പാകിസ്താൻ ഡേയിൽ ആശംസകളറിയിച്ച് മോദി ഇംറാൻ ഖാന് അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്്. സ്വതന്ത്ര, പരാമാധികാര രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണമെന്ന രാഷ്ട്രശിൽപികളുടെ ദീർഘവീക്ഷണത്തിനുള്ള ആദരാഞ്ജലിയായാണ് ഈ ദിനം പാകിസ്താൻ ആഘോഷിക്കുന്നതെന്ന് കത്തിൽ പറയുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ജനതക്ക് ആശംസ അറിയിച്ചാണ് കത്ത് അവസാനിക്കുന്നത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.