ഡാ​ൻ​സ്​ ബാ​റി​ൽ റെയ്​ഡ്​; 28 യുവതികളെ രക്ഷപ്പെടുത്തി, മൂന്നുപേർ അറസ്റ്റിൽ

ബം​ഗ​ളൂ​രു: കോ​റ​മം​ഗ​ല​യി​ൽ പ​ബ്ബി​ന്റെ മ​റ​വി​ൽ ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത ഡാ​ൻ​സ്​ ബാ​റി​ൽ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച്​ സം​ഘം ​ റെ​യ്​​ഡ് ന​ട​ത്തി. പ​ബ്ബി​ലെ മു​റി​ക​ളി​ലാ​യി താ​മ​സി​പ്പി​ച്ചി​രു​ന്ന വി​വി​ധ സം​സ്ഥാ​ന​ക്കാ​രാ​യ 28 യു​വ​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്​​ഡ്. പ​ബ്ബി​ൽ മ​ദ്യം വി​ള​മ്പു​ന്ന ജോ​ലി​ക്കെ​ന്ന പേ​രി​ലാ​ണ്​ യു​വ​തി​ക​ളെ എ​ത്തി​ച്ച​തെ​ന്നും നൃ​ത്തം ചെ​യ്യാ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

പാ​ർ​ട്ടി ക​ഴി​ഞ്ഞാ​ൽ പ​ബ്ബി​ന്റെ ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ൽ ഇ​വ​രെ ഉ​ട​മ​ക​ൾ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. പ​ബ്ബി​ലെ മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Illegal dance bar busted in Bengaluru's Koramangala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.