Posted On
date_range Updated On
date_range കല്‍ക്കട്ട ഐ.ഐ.എം ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
കൊല്‍ക്കത്ത: ഐ.ഐ.എം കല്‍ക്കട്ട ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പായല്‍ ഖണ്ഡേല്‍വാള്‍ (28) ആണ് മരിച്ചത്. ഐ.ഐ.എം കല്‍ക്കട്ടയുടെ ജോക്ക് കാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാം നിലയിലെ മുറിയിലാണ് സംഭവം.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഐ.ഐ.എം ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.