Posted On
date_range Updated On
date_range പഞ്ചാബിൽ മിഗ്-29 ജെറ്റ് വിമാനം തകർന്നുവീണു
ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാർപൂരിൽ വ്യോമസേനയുടെ മിഗ് 29 ജെറ്റ്വിമാനം തകർന്നുവീണു പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു.
പരിശീലന പറക്കലിനിടെ ചുഹാൻപുരിലെ കൃഷിയിടത്തിലേക്ക് ജെറ്റ് വിമാനം തകർന്നുവീഴുകയായിരുന്നു. രാവിലെ 10.30 ഓടെ ജലന്ധർ എയർ ബേസിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്ന മിഗ് വിമാനമാണ് തകർന്നത്. വിമാനത്തിെൻറ നിയന്ത്രണം നഷ്ടമായതോടെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ പൈലറ്റിനെ വ്യോമസേനാ ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി.
വിമാനം വീണത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ മറ്റ് അപായങ്ങളില്ല. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.