Posted On
date_range Updated On
date_range 13 പേരടങ്ങിയ വ്യോമസേന വിമാനം അരുണാചലിൽ കാണാതായി
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യാത്രാവിമാനം അരുണാചൽ പ്രദേശിൽ വെച്ച് കാണാതായി. അസമിലെ ജോർഹത്തിൽ നിന്ന് പറന്നുയർന്ന ആൻറനോവ് എ.എൻ 32 എന്ന വിമാനമാണ് കാണാതായത്. ഏഴ് വ്യോമസേന ഓഫീസർമാരും ആറ് ജവാൻമാരുമടക്കം 13 പേർ വിമാനത്തിലുണ്ടായിരുന്നു.
അരുണാചൽ പ്രദേശിലെ മെൻചുക്ക അഡ്വാൻസ് ലാൻഡിങ് ഗ്രൂണ്ടിലേക്ക് ഉച്ചക്ക് 12.25ഓടു കൂടിയായിരുന്നു വിമാനം യാത്ര തിരിച്ചത്. എന്നാൽ ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഗ്രൗണ്ട് ഏജൻസികൾക്ക് വിമാനവുമായി ബന്ധപ്പെടാൻ സാധിച്ചത്. ഇതിനു ശേഷം വിമാനത്തെ കുറിച്ച് അറിവില്ല.
തെരച്ചിലിനായി സുഖോയ്-30 കോംപാറ്റ് വിമാനം, സി-130 സ്പെഷ്യൽ ഓപറേഷൻ വിമാനം തുടങ്ങിയവയടക്കം ലഭ്യമാക്കിയതായും ഗ്രൗണ്ട് ട്രൂപ്പുകളെ സജ്ജീകരിച്ചിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.