കോൺഗ്രസിന്​ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത പാർട്ടി അധ്യക്ഷൻ ഉണ്ടാകുമോയെന്ന്​ മോദി

അംബികാപുർ: കോൺഗ്രസ്​ പാർട്ടിക്ക്​ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാളെ അധ്യക്ഷനാക്കാൻ കഴിയുമോയെന്ന്​ വെല്ലുവിളിക്കുകയാണെന്ന്​​ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘‘ഗാന്ധി കുടുംബത്തിന്​ പുറത്തുനിന്നൊരാളെ അഞ്ചു വർഷത്തേക്കെങ്കിലും പാർട്ടി അധ്യക്ഷനാക്കാമോ ​എന്ന്​ വെല്ലുവിളിക്കുകയാണ്​. അങ്ങനെയാണെങ്കിൽ മാത്രംനെഹ്​റു യഥാർഥ ജനാധിപത്യ പാർട്ടിക്കാണ്​ രൂപം നൽകിയതെന്ന്​ പറയാൻ കഴിയുമെന്നും’ മോദി പറഞ്ഞു. ഛത്തിസ്​ഗഢിലെ അംബികാപൂരിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലരവര്‍ഷക്കാലമായിട്ടും താന്‍ പ്രധാനമന്ത്രിയാണ് എന്നത് അംഗീകരിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. താൻ അധികാരമേറ്റ്​ നാലു വർഷം പിന്നിട്ടിട്ടും കോൺഗ്രസ്​ ഇപ്പോഴും ഒരു ചായക്കച്ചവടക്കാരന്‍ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന് കരഞ്ഞു കൊണ്ടേയിരിക്കുകയാണെന്നും മോദി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും 70 ശതമാനത്തിലധികം വോട്ട്​ രേഖപ്പെടുത്തിയ ബസ്​തറി​െല ജനങ്ങളെ അഭിനന്ദിക്കുന്നു. നവംബർ 20 ന്​ നടക്കുന്ന രണ്ടാംഘട്ട വോ​െട്ടടുപ്പിൽ ബസ്​തറിനേക്കാൾ വോട്ടിങ്​ ശതമാനം പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

Tags:    
News Summary - I want to challenge them, let some good leader of Congress outside of the family become the party president- Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.