Posted On
date_range Updated On
date_range കർണാടകയുടെ വികസനത്തിന് വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബംഗളൂരു: കർണാടകയുടെ വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയിലും ജനങ്ങളുടെ പ്രതികരണ ശൈലിയിലും സന്തോഷമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ബസവരാജ് ബൊമ്മൈ ദർശനം നടത്തി.
ഹാവേരി ജില്ലയിലെ ഷിഗ്ഗോൺ നിയമസഭ മണ്ഡലത്തിലാണ് പ്രമുഖ ലിംഗായത്ത് നേതാവായ ബൊമ്മൈ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9265 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2008 മുതൽ തുടർച്ചയായി ഷിഗ്ഗോൺ എം.എൽ.എയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.