'ഞാൻ ഇന്ത്യക്കാരനാണ്, വാതിൽ തള്ളിത്തുറന്ന് അവർ എന്നെ കിഡ്നാപ്പ് ചെയ്യുകയായിരുന്നു'; പാസ്പോർട്ട് ഉയർത്തിക്കാട്ടി ധ്രുവ് റാഠി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ സി.ജെ.പി പ്രതിഷേധത്തിന് തൊട്ടുമുമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി രാത്രിയിൽ മോചിതനായി. റിലീസിന് പിന്നാലെ തന്റെ മൗനം വെടിഞ്ഞ അദ്ദേഹം തന്നെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ അല്ല ചെയ്തതെന്നും മറിച്ച് തട്ടിക്കൊണ്ടുപോവുകയാണ് ഉണ്ടായതെന്നുമാണ് ആരോപിച്ചിരിക്കുന്നത്.

ശനിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ പൊലീസ് വിട്ടയച്ചത്. തുടർന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ധ്രുവ് രാഠി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. തന്നെ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണെന്ന വാദങ്ങളെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. പൊലീസ് നടപടി ഒരുതരം തട്ടിക്കൊണ്ടുപോകലിന് തുല്യമായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തന്‍റെ പൗരത്വത്തിൽ ആർക്കും സംശയം വേണ്ടെന്നും താൻ ഒരു ഇന്ത്യക്കാരൻ ആണെന്നും പറഞ്ഞാണ് ധ്രുവ് റാഠി വിഡിയോ തുടഹ്ങുന്നത്. തന്‍റെ ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയ അദ്ദേഹം ഈ സമരത്തിൽ പങ്കുചേരാൻ എന്തുകൊണ്ടും യോഗ്യനാണ് താനെന്നും പറയുന്നു.

കൂടാതെ ഗുരുഗ്രാം പൊലീസിന് മുമ്പാകെ താൻ യാതൊരുവിധ ഉറപ്പുകളോ മുദ്രപത്രങ്ങളോ ഒപ്പിട്ടുനൽകിയിട്ടില്ലെന്നും ധ്രുവ് രാഠി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കുമിടയിൽ പ്രമുഖ വ്യക്തികൾക്ക് നേരെ നടക്കുന്ന ഇത്തരം നടപടികൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നാണ് യുവാക്കളുടെ പ്രതികരണം.

Tags:    
News Summary - I am Indian, they were kidnapping me says Dhruv Rathee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.