Posted On
date_range Updated On
date_range ജനവിധി മാനിക്കുന്നു; നടന്നത് ആശയപരമായ യുദ്ധം -രാഹുൽ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കനുകൂലമായ ജനവിധിയെ മാനിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന ്ധി. നരേന്ദ്രമോദി പ്രധാനമന്ത്രി ആവണമെന്ന് ജനങ്ങളാണ് തീരുമാനിച്ചത്. ആശയപരമായ യുദ്ധമാണ് നടന്നതെന്നും അദ് ദേഹം പറഞ്ഞു.
അമേത്തിയിലെ പ്രകടനത്തിന് രാഹുൽ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയെ അഭിനന്ദിച്ചു. അമേത്തിയിലെ ജനങ്ങളെ സ്മൃതി സ്നേഹത്തോടെ സംരക്ഷിക്കുമെന്ന് കരുതുന്നു. വയനാട്ടിലെ പിന്തുണക്ക് നന്ദി പറയുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷനായി തുടരണമോ എന്ന കാര്യം പാർട്ടി പ്രവർത്തകസമിതി തീരുമാനിക്കുമെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.