വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതിയെ കുത്തിക്കൊന്നു

ഹൈദരാബാദ്​: വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദ്​ സ്വദേശി ജാനകിയാണ്​ കൊല്ലപ്പെട്ടത്​. ഹോസ്​റ്റലിൽ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത്​ തിരകെയെത്തിയപ്പോഴാണ്​ ജാനകിയെ കുത്തേറ്റ നിലയിൽ കണ്ടത്​. സമീപവാസികളുടെ സഹായത്തോടെ ഉടൻ ആശുപത്രിയി​െലത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

കുത്തേറ്റ മൂന്ന്​ മുറിവുകളാണ്​ ജാനകിയു​െട ശരീരത്തിൽ ഉണ്ടായിരുന്നത്​.  പ്രതിയായ യുവാവ്​ ജാനകിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹം ചെയ്യാൻ തയാറായില്ലെങ്കിൽ കൊല്ലുമെന്ന്​ 10 ദിവസം മുമ്പ്​ ജാനകി​െയ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ്​ പറഞ്ഞു. പൊലീസ്​ പ്രതിക്കായുള്ള അന്വേഷണം തുടങ്ങി. 

Tags:    
News Summary - Hyderabad Woman Stabbed to Death by Youth - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.