Posted On
date_range Updated On
date_range ഹൈദരാബാദിൽ ക്ലാസ് മുറിയിൽ 16കാരൻ ജീവനൊടുക്കി
ഹൈദരാബാദ്: ഹൈദരാബാദിൽ ക്ലാസ് മുറിയിൽ 16കാരൻ ആത്മഹത്യ ചെയ്തു. പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികളാണ് ക്ലാസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടിക്ക് രാത്രി പത്ത് മണിവരെ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടിയെ കാണാതായത്. തുടർന്ന് എല്ലാ ക്ലാസ് റൂമിലും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷയിൽ മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ സുഹൃത്തിലൊരാൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ സ്കൂളിന് മുന്നിൽ സമരം നടത്തി. സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.