യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഹൈദരാബാദ്: യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പട്രോളിങിനിടെ യുവാവിനെയും പെൺസുഹൃത്തിനെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപൊലീസ് കോൺസ്റ്റബിളിനെ പിരിച്ച് വിട്ടതായി ഹൈദരാബാദ് പൊലീസ് മേധാവി സി.വി ആനന്ദാണ് അറിയിച്ചത്.

ബോവൻപള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ആകാശ് ഭട്ടിനെയാണ് പിരിച്ചുവിട്ടത്. കോൺസ്റ്റബിളിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് വകുപ്പ് തല അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

ഏപ്രിൽ 15 ന് രാത്രി ജി. പ്രവീൺ കുമാറിനെയും അദ്ദേഹത്തിന്‍റെ പെൺസുഹൃത്തിനെയും ബോവൻപള്ളിയിൽ സംസാരിച്ചിരിക്കുന്നതിനിടെ കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തി ഇരുവരിൽ നിന്നുമായി 15,000 രൂപ വാങ്ങി ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം പറഞ്ഞ് വിട്ടു. പിന്നീട് കോൺസ്റ്റബിൾ കൂടുതൽ പണമാവശ്യപ്പെട്ട് രണ്ട് പേരേയും ഫോണിലൂടെ ശല്യം ചെയ്തെന്നാണ് പരാതി.

പരാതി ലഭിച്ചതിനെത്തുടർന്നാണ് ബോവൻപള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയതിനാൽ കോൺസ്റ്റബിളിനെ സേനയിൽ നിന്ന് പിരിച്ച് വിടുന്നതായി ഹൈദരാബാദ് പൊലീസ് കമീഷണർ പറഞ്ഞു.

Tags:    
News Summary - Hyderabad Police constable dismissed, arrested for harassing young couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.