Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ പൊലീസിന് പരിക്ക്
ഗാരിയബന്ദ് (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തി വനമേഖലയിൽ പൊലീസും നക്സലൈറ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ഒഡീഷ പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെ ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയുടെയും ഒഡീഷയുടെയും അതിർത്തിയിലുള്ള വനത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
കഴുത്തിൻ്റെ വലതുഭാഗത്ത് വെടിയേറ്റ പൊലീസുകാരനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പ്രദേശത്ത് ഇപ്പോഴും നക്‌സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.