20 വർഷമായി പ്രധാന കുറ്റകത്യങ്ങളിലെല്ലാം മുസ്‍ലിംകളാണെന്ന് വിശ്വഹിന്ദു പരിഷത്ത്

ഹൈദരാബാദ്: ടി.ആർ.എസ് സർക്കാരിന്റെ പ്രോത്സാഹനം കാരണം മുസ്ലീം സമുദായം ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശനിയാഴ്ച ഹൈദരാബാദിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) കുറ്റപ്പെടുത്തി.

കഴിഞ്ഞ 20 വർഷത്തിനിടെ ബലാത്സംഗം ഉൾപ്പെടെയുള്ള എല്ലാ വലിയ കുറ്റകൃത്യങ്ങളും മുസ്‍ലിംകൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ചെറുമകന് പങ്കുണ്ടെന്ന് ആരോപിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി രാജിവെക്കണമെന്നും തീവ്ര ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടു.

ഹൈദരാബാദിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത് സംസ്ഥാനത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.സംസ്ഥാനം ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ അതോ താലിബാനോ നിസാമോ ആണോയെന്ന് വി.എച്ച്.പി നേതാക്കൾ ചോദിച്ചു.

കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. "കേസിൽ അറസ്റ്റിലായവരെല്ലാം മുസ്ലീങ്ങളാണ്. ഇരുപത് വർഷമായി നടന്ന എല്ലാ കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും ആ സംഘം കാരണമാണ്" വി.എച്ച്.പി നേതാവ് രാമരാജു ആരോപിച്ചു.

"മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും മന്ത്രി കെ. ടി രാമറാവുവും ഈ സംഭവത്തെ അപലപിച്ച് സംസാരിക്കാൻ തയ്യാറായില്ല. സർക്കാർ എ.ഐ.എം.ഐ.എമ്മിന്റെ പാർട്ടി ഓഫീസ് ആയ ദാറുസ്സലാമിന്റെ പിടിയിലാണ്. അവർ പബ്ബിൽ ഒരു കേസ് പോലും ചുമത്തിയിട്ടില്ല" -അദ്ദേഹം അവകാശപ്പെട്ടു.

ഭരണകക്ഷിയായ ടി.ആർ.എസ് വർക്കിംഗ് പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ കെ. ടി രാമറാവു വെള്ളിയാഴ്ച രാത്രി കേസിൽ പ്രതികരിച്ചിരുന്നു. എല്ലാ കുറ്റവാളികൾക്കെതിരെയും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി മഹമൂദ് അലി പറഞ്ഞു.

Tags:    
News Summary - Hyderabad: Muslims committed all major crimes in last 20 yrs, VHP claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.