വിവാഹത്തിന്​ വിസമ്മതിച്ച യുവതിയെ 18 തവണ കുത്തി യുവാവ്​

ഹൈദരാബാദ്​: വിവാഹത്തിന്​ വിസമ്മതിച്ചതിനെ തുടർന്ന്​ യുവതിയെ കുത്തി കാമുകൻ. യുവതിയെ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗ്രേറ്റർ ഹൈദരാബാദിൽ എൽബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസ്തിനപുരത്താണ്​ താമസം. യുവതിയുടെ താമസ സ്​ഥലത്തെത്തിയാണ്​ ബസവരാജ് എന്ന യുവാവ്​ ഈ ക്രൂരകൃത്യം ചെയ്​തത്​. യുവതിയും ബസവരാജും നേരത്തേ പ്രണയത്തിലായിരുന്നു. രണ്ട്​ മാസം മുമ്പ്​ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു.

ഇതറിഞ്ഞ ബസവരാജ്​ കത്തിയുമായെത്തി യുവതിയെ കുത്തുകയായിരുന്നു. ദൗലത്താബാദ്​ സ്വദേശികളാണ്​ ഇരുവരും. യുവാവിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Hyderabad Man Stabs Woman 18 Times After She Refused To Marry Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.