ദുരഭിമാനക്കൊല: വ്യത്യസ്ത ജാതിക്കാരിയെ വിവാഹം കഴിച്ച 21കാരനെ കുത്തിക്കൊന്നു

ഹൈദരാബാദ്: വ്യത്യസ്ത ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 21കാരനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. ഹൈദരാബാദിലെ ബീഗം ബസാറിലുള്ള തിരക്കേറിയ തെരുവിൽ വ്യാഴാഴ്ച രാത്രിയാണ് നീരജ്കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടത്. മിട്ടികാഷെറിലെ തന്‍റെ നിലക്കടല വിൽപന കടയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. അഞ്ചംഗ അക്രമിസംഘം നിരവധി തവണ നീരജിനെ ആയുധം ഉപയോഗിച്ച് കുത്തിയെന്ന് ഷാഹിനയായ്ഗഞ്ച് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം നീരജ് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്നും കൊലപാതകത്തിൽ ഭാര്യ വീട്ടുകാരുടെ പങ്ക് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. 2021 ഏപ്രിലിൽ മകൻ ജാതിക്ക് പുറത്തുള്ള പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെന്നും ഈ ബന്ധത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്നും നീരജിന്‍റെ പിതാവ് പറഞ്ഞു.

മെയ് നാലിന് ഹൈദരാബിദിലെ സരൂർ നഗറിലും സമാന രീതിയിൽ കൊലപാതകം നടന്നിരുന്നു. തഹസിൽദാർ ഓഫീസിൽ കയറിയാണ് യുവാവിനെ അക്രമിസംഘം അന്ന് വെട്ടി കൊലപ്പെടുത്തിയത്. ആ സംഭവത്തിൽ അറസ്റ്റിലായവർ പെൺകുട്ടിയുടെ ബന്ധുക്കളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.


Tags:    
News Summary - Hyderabad: Man stabbed to death over inter-caste marriage, probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.