Posted On
date_range Updated On
date_range മറ്റൊരു ബി.ആർ.എസ് എം.എൽ.എ കൂടി കോൺഗ്രസിലേക്ക്
ഹൈദരാബാദ്: ഒരു ബി.ആർ.എസ് എം.എൽ.എ കൂടി കോൺഗ്രസിലേക്ക്. രാജേന്ദ്രനഗറിൽ നിന്നുള്ള ബി.ആർ.എസ് എം.എൽ.എ ടി.പ്രകാശ് ഗൗഡ് ആണ് വെള്ളിയാഴ്ച കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് പ്രകാശ് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. മാസങ്ങൾക്കു മുമ്പ് പ്രകാശ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്നാൽ അന്ന് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്ന അഭ്യൂഹം പ്രകാശ് ഗൗഡ് തള്ളിയിരുന്നു.
അടുത്തടെ നിരവധി ബി.ആർ.എസ് നേതാക്കളാണ് കോൺഗ്രസിലെത്തിയത്. തങ്ങളുടെ എം.എൽ.എമാരെ അടർത്തിക്കൊണ്ടുപോകുന്നതിന് ബി.ആർ.എസ് കോൺഗ്രസിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.