ഭോപാല്‍: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങൾ തുന്നിച്ചേർത്തു. മധ്യപ്രദേശിലെ സിൻഗ്രോളി ജില്ലയിലെ റയ്ലാ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെതിരെ കേസെടുത്തതായി സിൻഗ്രോളി അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് ഗ്രാമത്തിലെതന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ ചൊല്ലി വഴക്കുണ്ടായതോടെ ഇയാള്‍ ഭാര്യയെ മർദിക്കുകയും സ്വകാര്യഭാഗങ്ങൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്‍റെ ക്രൂരതക്കിരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഭര്‍ത്താവിനെതിരെ കടുത്ത ശിക്ഷാനടപടികളൊന്നുമെടുക്കരുതെന്ന് ഇവർ പൊലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നല്‍കി വിട്ടാല്‍ മതിയെന്നാണ് ഇവരുടെ അപേക്ഷയെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.