കശ്മീരിലെ മനുഷ്യ കവചം: യുവാവിന് 10 ലക്ഷം നഷ്ടപരിഹാരം

ന്യൂ​ഡ​ൽ​ഹി:  ജ​മ്മ​ു-​ക​ശ്​​മീ​രി​ൽ  പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റ്​ ത​ട​യാ​ൻ പ​ട്ടാ​ള വാ​ഹ​ന​ത്തി​നു മു​ന്നി​ൽ യു​വാ​വി​നെ കെ​ട്ടി​യി​ട്ട  സം​ഭ​വ​ത്തി​ൽ  പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മനുഷ്യകവചമാക്കപ്പെട്ട ഫാ​റൂ​ഖ്​ അ​ഹ്​​മ​ദ്​ ദ​റി​ന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ജമ്മു കശ്മീർ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്. ഫാറൂഖ് നേരിട്ട അപമാനത്തിനും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കുള്ള നഷ്ടപരിഹാരം ആണ് ഈ തുക.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​മ്പ​തി​നാണ്   ബു​ദ്​​ഗാം സ്വ​ദേ​ശി​യാ​യ ഫാറൂഖിനെ  ജീ​പ്പി​ൽ  കെ​ട്ടി​യി​ട്ട്​ മ​നു​ഷ്യ​ക​വ​ചം തീ​ർ​ത്തത്. മേ​ജ​ർ ലീ​ത്ത​ൽ ഗൊ​േ​ഗാ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമാണ് സൈ​ന്യം യുവാവിനെ ജീ​പ്പി​നു മു​ന്നി​ൽ കെ​ട്ടി​യി​ട്ട​ത്​.  ശ്രീ​ന​ഗ​ർ ലോ​ക്​​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സു​ര​ക്ഷ സേ​ന​ക്ക്​ നേ​രെ ക​ല്ലേ​റു​ണ്ടാ​യ​പ്പോ​ൾ അ​തു നേ​രി​ടാ​ൻ മ​നു​ഷ്യ​ക​വ​ചം തീ​ർ​ക്കുകയായിരുന്നു. മ​നു​ഷ്യാ​വ​കാ​ശ  പ്ര​വ​ർ​ത്ത​ക​രും   ക​ശ്​​മീ​ർ സം​ഘ​ട​ന​ക​ളും  വി​ര​മി​ച്ച ആ​ർ​മി ജ​ന​റ​ൽ​മാ​രും സം​ഭ​വ​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തോ​ട്​ സംഭവത്തിൽ  ന​ട​പ​ടി റി​പ്പോ​ർ​ട്ട്​  തേ​ടിയിരുന്നു. ഭു​വ​നേ​ശ്വ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ  സി​വി​ൽ സൊ​സൈ​റ്റി ഫോ​റം  പ്ര​വ​ർ​ത്ത​ക​ൻ അ​ഖാ​ന്ദ്​ ആ​ണ്​ ​  ക​മീ​ഷ​നി​ൽ  പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - 'Human Shield': Rs. 10 Lakh Compensation For Farooq Dar, india news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.