ശക്തമായ കാറ്റും മഴയും: ഡൽഹിയിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു; റോഡ്, വ്യോമ ഗതാഗതം തടസപ്പെട്ടു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങിൽ ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസിനെയും ബാധിച്ചു.

പല എയർലൈൻസും യാത്രക്കാരോട് വിമാനം സർവീസ് റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രം യാത്രക്ക് പുറപ്പെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എയർലൈൻസുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ തൽസ്ഥിതി അറിയാനാണ് വിമാനത്താവളം അധികൃതർ ആവശ്യപ്പെടുന്നത്.

ഡൽഹിയിലും തലസ്ഥാന മേഖലയിലും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ശക്തമായ കാറ്റും മഴയും മൂലം ഡൽഹിയിൽ പലയിടത്തും മരങ്ങൾ വീഴുകയും ഇത് റോഡ് ഗതാഗതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ശക്തമായ മഴ കാഴ്ച മറക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുമെന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത വാഹനയാത്ര ഒഴിവാക്കണമെന്നും എല്ലാവരും കഴിയുന്നതും വീടിനകത്തു തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. 

Tags:    
News Summary - Huge Storm In Delhi Leads To Power Blackouts, Flights Disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.