Posted On
date_range Updated On
date_range 'അടക്കേണ്ടി വന്നാലും ദലിതന് ഭക്ഷണം വിളമ്പില്ല'; കർണാടകയിൽ ദലിത് യുവാവിന് ഭക്ഷണം വിളമ്പാതെ ഹോട്ടലുടമ
ബംഗളൂരു: ദലിത് യുവാവിന് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച് വനിത ഹോട്ടൽ ഉടമ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബെല്ലാരിയിലെ ഗുട്ടിനൂർ ഗ്രാമത്തിലാണ് സംഭവം. ഹോട്ടൽ അടക്കേണ്ടി വന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് യുവതി പറയുന്നത് വീഡിയോയിൽ കാണാം. വിവരം ലഭിച്ചതിന് പിന്നാലെ കുരുഗോഡ് തഹസിൽദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. അടുത്തിടെ കർണാടകയിലെ ധാർവാഡിലെ ഹോട്ടലുകളിലും സലൂണുകളിലും ദലിതർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.