മധ്യപ്രദേശിൽ ബി.ജെ.പി നേതാവിന്റെ ഹോട്ടൽ പൊളിച്ചുമാറ്റി

ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി നേതാവിന്റെ ഹോട്ടൽ പൊളിച്ചുമാറ്റി. സസ്​പെൻഡ് ചെയ്യപ്പെട്ട നേതാവ് മിസറി ചന്ദ് ഗുപ്തയുടെ ഹോട്ടലാണ് പൊളിച്ചത്. സാഗർ ജില്ലാ ഭരണകൂടത്തിന്റേത് നടപടി. ജഗ്ദീഷ് യാദവ് എന്നയാളുടെ കൊലപാതക കേസിൽ ബി.ജെ.പി നേതാവ് പ്രതിയാണ്. ഹോട്ടൽ അനധികൃത നിർമ്മാണമാണെന്നാണ് വിവരം.

എസ്.യു.വി കൊണ്ട് ഇടിച്ചാണ് ജഗ്ദീഷ് യാദവിനെ ബി.ജെ.പി നേതാവ് കൊന്നത്. പ്രത്യേക സംഘം 60ഓളം ഡൈനാമിറ്റ് ഉപയോഗിച്ചാണ് ഹോട്ടൽ തകർത്തത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി. സാഗർ ജില്ല കലക്ടർ ദീപക് ആര്യ, ഡെപ്യൂട്ടി ഇൻസ്​പെക്ടർ ജനറൽ തരുൺ നായിക് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

സാഗറിലെ മാക്രോനിയയിലാണ് മിസ്റി ചന്ദ് ഗുപ്തയുടെ ജയ്റാം പാലസ് ഹോട്ടൽ സ്ഥിതി ചെയ്തിരുന്നന്നത്. ഹോട്ടൽ പൊളിക്കുമ്പോൾ സുരക്ഷയുടെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പ്രദേശത്തെ ഗതാഗതം തടയുകയും അടുത്തുള്ള കെട്ടിടങ്ങളെ താമസക്കാരെ മാറ്റുകയും ചെയ്തിരുന്നു.

ജഗ്ദീഷ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മിസ്റി ചന്ദ് ഗുപ്തക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ എട്ട് പ്രതികളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഗുപ്ത ഇപ്പോഴും ഒളിവിലാണ്. 


Tags:    
News Summary - Hotel of BJP Leader, Accused Of Murder, Razed In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.