Posted On
date_range Updated On
date_range കുൽഗാമിൽ ഹിസ്ബുൽ തീവ്രവാദി അറസ്റ്റിൽ
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അറസ്റ്റിൽ. നിഹാമ ചെക്ക് പോയിന്‍റിൽ വെച്ചാണ് ശാക്കിർ അലി പിടിയിലാകുന്നത്. കുൽഗാമിലെ ദംഹാൽ ഹാഞ്ചിപോറയിലാണ് ഇയാളുടെ താമസം.
ആയുധങ്ങളും വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്ത ദംഹാൽ ഹാഞ്ചിപോറ പൊലീസ് അന്വേഷണം തുടങ്ങി.
2018ൽ അലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ഏപ്രിൽ 14ന് കാണാതായ ഇയാൾ തീവ്രവാദി സംഘത്തിൽ ചേരുകയായിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.