Posted On
date_range Updated On
date_range ഗാന്ധി ഘാതകൻ ഗോദ്സെക്ക് ആദരമർപ്പിച്ച് ഹിന്ദു മഹാസഭ
ഭോപാൽ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ കൊലയാളി നാഥുറാം ഗോദ്സെക്കും സഹ കുറ്റവാളി നാരായൺ ആപ്തെക്കും ആദരമർപ്പിച്ച് ഹിന്ദു മഹാസഭ. ഞായറാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിലെ ദൗലത് ഗഞ്ചിലാണ് ഹിന്ദു മഹാസഭ ഗോദ്സെ-ആപ്തെ സ്മൃതിദിനം ആചരിച്ചത്.
ഗാന്ധിജിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ജയിലിലായ വിവാദ ഹിന്ദുത്വ നേതാവ് കാളിചരൺ മഹാരാജിനുള്ള ഗോദ്സെ-ആപ്തെ ഭാരത് രത്ന അവാർഡും ചടങ്ങിൽ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.