Posted On
date_range Updated On
date_range ഹിമാചലില്‍ ബസ് നദിയില്‍ വീണ് 18 മരണം
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ സ്വകാര്യബസ് ബിയാസ് നദിയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. മണാലിയില്‍നിന്ന് കുല്ലു എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന ബസില്‍ 40ലേറെ യാത്രക്കാരുണ്ടായിരുന്നു. മോട്ടോര്‍സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നദിയിലേക്ക് വീഴുകയായിരുന്നു. 14 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.