കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം കൂട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വർധിപ്പിക്കുന്നതിന് കേ ന്ദ്ര മന്ത്രിസഭ അനുമതി നൽകി. 17 ശതമാനത്തിൽനിന്ന് 21 ശതമാനമായാണ് വർധന. 2020 ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

48 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഗുണകരമാകുന്നതാണ് വർധനവ്. 14,595 കോടി രൂപയുടെ അധികബാധ്യത സർക്കാറിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

12 ശതമാനമായിരുന്ന ഡി.എ 2019 ഒക്ടോബറിൽ 17 ശതമാനമായി വർധിപ്പിച്ചിരുന്നു.

Tags:    
News Summary - Hike In Dearness Allowance For 48 Lakh Central Government Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.