ഹിജാബ് വിവാദം; പെൺകുട്ടികൾക്ക് ഐക്യദാർഡ്യവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബയും

മാഞ്ചസ്റ്റർ: കർണാടകയിലെ കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർഥികളെ തടയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഫുട്ബോൾ താരം ​പോൾ പോഗ്ബ. തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ സ്റ്റോറി ആയാണ് വീഡിയോ നൽകിയിരിക്കുന്നത്. 'ഇന്ത്യയിൽ ഹിന്ദുത്വ വാദികൾ ഹിജാബ് ധരിച്ച വിദ്യാർഥികളെ കോളേജുകളിൽ അവഹേളിക്കുന്നത് തുടരുന്നു'എന്നാണ് വീഡി​യോക്ക് നൽകിയിരിക്കുന്ന കാപ്ഷൻ. ഫ്രഞ്ച് ദേശീയതാരമായ പോഗ്ബ ക്ലബ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനുവേണ്ടിയാണ് കളിക്കുന്നത്.

കർണാടകയിലെ ഹിജാബ് വിവാദം നിലവിൽ കോടതിയുടെ മുന്നിലാണ്. കേസിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരാനാണ് കർണാടക ഹൈക്കോടതി നിർദേശം. കോളജുകൾ എത്രയും വേഗം തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതുവരെ മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോൾ നടത്തുന്ന വാക്കാൽ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോടും ഹൈകോടതി നിർദേശിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

അതേസമയം, കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും സംയമനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊ​മ്മൈ അഭ്യർഥിച്ചു. രാഷ്ട്രീയക്കാരുൾപ്പടെ ആരും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Hijab row: Manchester United star Pogba expresses solidarity with Indian Muslim students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.