ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്‍റിന്‍റെ ഹരജിയിൽ ഹൈകോടതി 29ന് വാദം കേൾക്കും

പ്രയാഗ്​രാജ്​ (യു.പി): ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിലെ വിഗ്രഹങ്ങളിൽ നിത്യാരാധനക്ക് അനുമതി തേടിയുള്ള ഹരജിയുടെ സാധുത അംഗീകരിച്ച വാരാണസി കോടതി ഉത്തരവ്​ ചോദ്യം ചെയ്ത് ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് നൽകിയ പുനഃപരിശോധന ഹരജിയിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി മാറ്റിവെച്ചു. നവംബർ 29ന് കേസിൽ കോടതി വാദം കേൾക്കും.

ആരാധനാലയങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച 1991ലെ നിയമപ്രകാരം ഹരജി നിലനിൽക്കുന്നതല്ലെന്ന്​ മസ്ജിദ് മാനേജ്‌മെന്റ് വാദമുന്നയിച്ചു.

എന്നാൽ, വാരാണസി കോടതി ഈ വാദം നിരസിച്ചു. തുടർന്നാണ്​ മസ്ജിദ് മാനേജ്‌മെന്റ് അലഹബാദ്​ ഹൈകോടതിയെ സമീപിച്ചത്​.

Tags:    
News Summary - High Court to hear Gyanvapi Masjid management's plea on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.