മുംബൈയിൽ ഹെലികോപ്​റ്റർ തകർന്ന് വീണു; രണ്ട്​ മരണം

മുംബൈ: മുംബൈയിൽ​ ഹെലികോപ്റ്റർ തകർന്ന്​ വീണ് ​രണ്ടു പേർ മരിച്ചു. പൈലറ്റും ഒരു സ്​ത്രീയുമാണ്​ മരിച്ചത്​.​ പരിക്കേറ്റ മറ്റു രണ്ടുപേ​രെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോരഗാവിനടുത്ത്​ ആരെയ്​ കോളനിയിലാണ്​ തകർന്ന്​ വീണത്​.

ഹെലികോപ്റ്റർ പൂർണമായി കത്തിയെന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. രക്ഷാ പ്രവർത്തനത്തിനായി മൂന്ന്​​ അഗ്​നിശമന യൂണിറ്റുകൾ സംഭവ സ്​ഥലത്ത്​ എത്തിയിട്ടുണ്ട്​.

വിനോദ സവാരി നടത്തുന്ന ഹെലികോപ്​റ്ററാണ്​ തകർന്നത്​. വിനോദ യാത്രക്ക്​ വന്ന സ്​ത്രീയാണ്​ മരിച്ചതെന്ന്​ കരുതുന്നു.

 

 

Tags:    
News Summary - Helicopter crashes in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.