Posted On
date_range Updated On
date_range റായ്പൂർ വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടം; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ വിമാനത്താവളത്തിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ഗോപൽ കൃഷ്ണ പാണ്ഡ, ക്യാപ്റ്റൻ എ.പി ശ്രീവാസ്തവ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഹെലികോപ്ടർ ഇറക്കുന്നതിനിടെ തീപിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരു പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഹെലികോപ്ടറിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.10ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിക്കുന്നതെന്ന് പൊലീസ് സുപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.