Posted On
date_range Updated On
date_range പാക് സൈന്യത്തിൻെറ ഷെല്ലാക്രമണം തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ നൌഷെറ, സുന്ദർബാനി, പല്ലൻവാല മേഖലകളിൽ പാക് സൈന്യത്തിൻെറ കനത്ത ഷെല്ലാക്രമണം തുടരുന്നു. രാവിലെ മുതലാണ് പാകിസ്താൻ ഷെല്ലാക്രമണം കനപ്പിച്ചത്.
കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പാക് സൈന്യം നടത്തുന്ന ആറാം വെടിനിർത്തൽ ലംഘനമാണിത്. ജമ്മുവിലെ കതുവ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ മുതൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പാക് പ്രകോപനത്തിന് ഉചിതമായ പ്രതികരണം നൽകാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ബി.എസ്.എഫ് തലവനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.