Posted On
date_range Updated On
date_range ദുബൈയിലെ കനത്ത മഴ: മംഗളൂരുവിൽ ആറ് വിമാനങ്ങൾ റദ്ദാക്കി
മംഗളൂരു: ദുബൈയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നാല് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച സർവിസ് നടത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്.
ദുബൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള 814, തിരിച്ചുള്ള 813, ദുബൈ-മംഗളൂരു 384, തിരിച്ചുള്ള 383, വ്യാഴാഴ്ച ദുബൈയിൽനിന്ന് മംഗളൂരുവിലേക്ക് വരേണ്ട 814 എന്നിവയാണ് റദ്ദാക്കിയത്. തിരുച്ചിറപ്പള്ളിയിൽനിന്ന് മംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കിയവയിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.