Posted On
date_range Updated On
date_range പാക് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു
ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു. ഹവിൽദാർ ചരൺഗീത് സിങ് ആണ് മരണത്തിന് കീഴടങ്ങിയത്.
ഏപ്രിൽ 17ന് ജമ്മു കശ്മീരിലെ സുന്ദർബനി മേഖലയിലെ സൈനിക പോസ്റ്റിൽ വെച്ചാണ് ചരൺഗീതിന് വെടിയേറ്റത്. ഉടൻതന്നെ സൈനിക ആശുപത്രിയിൽ എത്തിച്ച് ഹവിൽദാറിന് ചികിത്സ നൽകിയിരുന്നു.
രജൗറി ജില്ലയിലെ നൗഷാര താലൂക്കിലെ കൽസിയൽ ഗ്രാമവാസിയാണ് 42കാരനായ ചരൺഗീത് സിങ്. പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.